കുട്ടിക്കഥകൾ

in മുകുളങ്ങള്‍

പരീക്ഷ

ശ്രീനന്ദന.എം.ജെ
7-H
എച്ച്.എസ്.എസ്.മുണ്ടൂര്‍

അപ്പുവിന് നാളെ പരീക്ഷയാണ്. കണക്കു പരീക്ഷയാണ്. അവന്‍ ഒന്നും പഠിച്ചിട്ടില്ല. അപ്പുവിന്റെ അമ്മയാണ് എന്നും അവനെ സ്‌കൂളില്‍ കൊണ്ടു വിടുന്നത്. അവര്‍ നടന്നാണ് പോകുന്നത്.
‘എന്താ മോനേ മുഖത്തൊരു വാട്ടം?’ അമ്മ ചോദിച്ചു.
‘ഇന്ന് കണക്ക് പരീക്ഷയാണ്’ അപ്പു പറഞ്ഞു.
അമ്മ പറഞ്ഞു. ‘സാരല്ല്യ. നീ നടക്കുന്നതിന് പകരം ഓടി നോക്ക്. ഓടുമ്പോള്‍ മനസ്സിന് സന്തോഷം കിട്ടും’.
അവന്‍ നേരെ വീട്ടിലേക്കോടി. എന്നിട്ട് വിളിച്ചു പറഞ്ഞു; ‘എനിക്ക് വീട്ടിലേക്കോടുമ്പോഴാണ് സന്തോഷം കിട്ടുന്നേ…!

എന്റെ സദ്യയൂണ്

ധന്യ.സി.ആര്‍
9-K
എച്ച്.എസ്.എസ്.മുണ്ടൂര്‍

സദ്യ കഴിക്കാനാണ് ഞാന്‍ കല്യാണവീട്ടിലേക്ക് കയറിയത്. കൊട്ടും, വാദ്യവും, പന്തലും കസേരേം അപ്പുറത്ത് എല്ലാമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ പന്തിയിലിരുന്നപ്പോഴാണ് അറിയുന്നത് കഴിയ്ക്കാന്‍ വായില്‍ക്കൊള്ളാത്ത പേരുള്ള എന്തോ ആണെന്ന്. ഇല മടക്കി ഞാനിങ്ങു പോന്നു.

 

 

Leave a Reply

Your email address will not be published.

*