“വായന ഓൺലൈനിന്റെ പ്രകാശനത്തിന് വി.ജെ.ജയിംസ് നൽകിയ ആശംസ”

in സാഹിത്യം

പ്രിയപ്പെട്ടവരേ,

സൈബര്‍ കാലത്ത് വായന മരിക്കുന്നുവോ എന്ന ചോദ്യം ഉയരുന്നുണ്ട്. വായന മരിക്കുകയെന്നാല്‍ ഭാഷ തന്നെ മരിക്കുകയാണ്. ഒപ്പം സംസ്‌കാരവും. സംസ്‌കാരത്തിന്റെ അസ്തമനത്തില്‍ ഹിംസ ഉണരും. കറുത്ത കാലം കൂടുതല്‍ ആസുരമാകും. അതിനെതിരെയുള്ള പ്രതിരോധ കവചവും ആന്തര ഊര്‍ജ്ജവുമാണ് വായന. വായനയെ നിലനിര്‍ത്താന്‍ സൈബറിനെ തന്നെ കൂട്ടുപിടിക്കേണ്ടി വരും. ഇനി വായന ഇ-വായന കൂടി ആവണം. ആവര്‍ത്തിച്ച് കള്ളങ്ങള്‍ പറയാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന സൈബറിടങ്ങളില്‍ നന്മയുടെ അക്ഷരവെട്ടം തെളിയേണ്ടതുണ്ട്. പല ചെരാതുകളിലേക്ക്, മനസ്സുകളിലേക്ക്, അത് പടര്‍ന്നുകൊള്ളും. ‘വായന ഓണ്‍ലൈന്‍’ അതിനുള്ള ഭൂമികയാവട്ടെ. തുഞ്ചത്താചാര്യന്‍ പിറവികൊണ്ട മലയാളമണ്ണ് കേരളമായി മാറിയ സുദിനത്തില്‍ ‘വായന ഓണ്‍ലൈന്‍’ കൈരളി സമക്ഷം സമര്‍പ്പിക്കപ്പെടുമ്പോള്‍ ഹൃദയപൂര്‍വം ആശംസകള്‍. ചങ്ങമ്പുഴയും ആശാനും തകഴിയും ബഷീറും പൊറ്റക്കാടും വയലാറും അഴീക്കോടും പുനത്തിലുമൊക്കെ എഴുതിത്തികഞ്ഞ മലയാണ്മയില്‍ അക്ഷര ജ്വാലകള്‍ ഇനിയുമുണരട്ടെ.

സ്‌നേഹപൂര്‍വ്വം,
വി.ജെ.ജയിംസ്.

 

1 Comment

  1. തീര്‍ച്ചയായും സാര്‍ …അക്ഷരജ്വാലകള്‍ അണയുന്നിടത്ത് നിന്നും
    വീണ്ടും തുടങ്ങും . അതാണ്‌ മലയാള മനസ്സിന്‍റെ സ്നേഹം . ഈ ജ്വാലകള്‍ എന്നും
    അണയാതെ ജ്വലിക്കട്ടെ…കൂടെയുണ്ട് , ആശംസകളോടെ ..asrus

Leave a Reply

Your email address will not be published.

*